ഞാങ്ങാട്ടിരി:തെരുവുനായ്ക്കളുടെ ശല്യത്തിൽ വലഞ്ഞ് ഞാങ്ങാട്ടിരി. ഞാങ്ങാട്ടിരിയുടെ പല ഭാഗത്തും നായകൾ കൂട്ടത്തോടെ എത്തുകയാണ്. ഇവ തമ്മിൽ വഴക്കുണ്ടാക്കുന്നത് ഭീകരമായ സ്ഥിതിയാണുണ്ടാക്കുന്നത്. ചിതറി ഓടുന്ന നായകൾ ആൾക്കൂട്ടത്തിലേക്കും ഓടിക്കയറുന്നത് പതിവാണ്. ബസ് സ്റ്റോപ്പ് പരിസരത്തും സ്ക്കൂൾ പറമ്പിലും ഏത് സമയത്തും തെരുവുനായ ശല്യമുണ്ട്.രാവിലെ ഓടാനും നടക്കാനും പോകുന്നവർ, പത്ര വിതരണക്കാർ, പാൽ വിതരണക്കാർ മദ്രസ്സയിൽ പോകുന്ന കുട്ടികൾ,സ്ക്കൂൾ വിദ്യാർത്ഥികൾ തുടങ്ങിയവർ തെരുവ് നായ്ക്കളുടെ ശല്യം മൂലം പൊറുതി മുട്ടി.
നാട്ടുകാർക്കും മറ്റും ഒരുപോലെ ഭീഷണിയാകുന്ന തെരുവ് നായ്ക്കളെ തുരത്താൻ സത്വര നടപടി കൈക്കൊള്ളണം എന്ന ആവശ്യം ശക്തമാണ്.